കെ.എസ്.ആർ.ടി.സി. ടിക്കറ്റ് ബുക്കിങ്ങിന് ഇനി മുതൽ മൊബൈൽ ആപ്പ്

Content Highlights: ticket booking app KSRTC
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് കെ.എസ്.ആർ.ടി.സി.യുടെ മൊബൈൽ ആപ് വരുന്നു. 'എന്റെ കെ.എസ്.ആർ.ടി.സി.' എന്നപേരിൽ തയ്യാറാക്കിയ ആപ്പിന് എല്ലാതരം ഓൺലൈൻ പേമെന്റുകളും സ്വീകരിക്കാനാകും. 10,000 ഓൺലൈൻ ബുക്കിങ്ങുകളാണ് ഒരുദിവസം കെ.എസ്.ആർ.ടി.സി.ക്കുള്ളത്. ഇതിൽ 80 ശതമാനവും മൊബൈൽ ഫോണുകളിൽനിന്നുള്ളവയാണ്. ഓൺലൈൻ റിസർവേഷൻ സൗകര്യം സജ്ജീകരിച്ചിട്ടുള്ള 'അഭി ബസു'മായി ചേർന്നാണ് മൊബൈൽ ആപ്പും പുറത്തിറക്കുന്നത്. ഈയാഴ്ച പ്രവർത്തനക്ഷമമാകും. യാത്രക്കാരെ അറിയാൻ ഫ്രൺഡ്സ് ഓഫ് കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ അഭിപ്രായമറിയാൻ ഡിപ്പോകളിൽ ഫ്രൺഡ്സ് ഓഫ് കെ.എസ്.ആർ.ടി.സി. എന്നപേരിൽ വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങും. 
ഇതിന്റെ ഭാഗമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടുമുതൽ എട്ടുവരെ ഉപഭോക്തൃവാരം ആഘോഷിക്കും. സന്നദ്ധസംഘടകളുടെ സഹായത്തോടെ ഡിപ്പോകൾ വൃത്തിയാക്കുന്നതിനൊപ്പമാണ് ബസ് സർവീസ് മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള അഭിപ്രായസ്വരൂപണവും നടത്തുന്നത്. 


എല്ലാവർക്കും ഷെയർ ചെയ്യണേ

നിങ്ങളുടെ ഗ്രൂപ്പിൽ ടെക് വാർത്തകൾ നിരന്തരം ലഭിക്കാൻ +916235684313 
ഈ നമ്പർ ആഡ് ചെയ്യണേ
 KRTC is proud to introduce an online booking app "Ente KSRTC" at your finger tips. Kerala State Road Transport Corporation (KSRTC) is one of the oldest operated and managed public transports of India. Kerala RTC is committed to provide quality services and to improve services for utmost satisfaction of the passengers. If you have any suggestions or issues feel free to send your feedback to rsnksrtc@kerala.gov.in.

Post a Comment

Previous Post Next Post

ജോലികൾ എന്നും വാട്സാപ്പിൽ ലഭിക്കുവാൻ മുകളിൽ ക്ലിക്ക് ചെയ്യുക

close